കര്‍മ്മങ്ങളുടെ നീണ്ട ഇടനാഴികളില്‍ സന്ധ്യ ഇരുളിന്റെ ഈറന്മിഴികളെ തഴുകിയുണര്‍ത്തിയപ്പോള്‍
ഇളം മനസ്സിന്റെ തന്ത്രികളില്‍ സൃഷ്ടിക്കപ്പെട്ട ശോകസ്വരം, തേങ്ങലുകള്‍ക്കു നിറം പകര്‍ന്നെങ്കില്‍
ക്ഷമിക്കുക, എന്റെ നിശ്വാസങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലങ്കില്‍ അത് മനസ്സിലാക്കാന്‍ ആരുണ്ടാകും...
ഇന്നും ഇന്നലെയും തമ്മിലുള്ള അകലം അളക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമായിരുന്നെങ്കില്‍, അതിന്റെ അര്‍ഥം അവിടെവെച്ചു തന്നെ പൂര്‍ണമാകുമായിരുന്നല്ലോ,
അനുഭവങ്ങളെല്ലാം അറിവാണ്, ആ അറിവ് സംസ്കാരവുമായി ഇഴുകിചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വ്യക്തിത്വം വികലമാകുന്നതിന്റെ ഉത്തരവാദി, ഇഴുകിച്ചേര്‍ന്ന സംസ്കാരമായിരിക്കും. നന്മയും തിന്മയും നമ്മുടെ മുന്നില്‍ നിലനില്‍ക്കുന്നിടത്തോളം കാലം
അത് തിരിച്ചറിയാനുള്ള ആകാംക്ഷയും നിലനില്‍ക്കും......
ആയിരങ്ങള്‍ക്ക് അകലെയാണ് നാമിരിക്കുന്നതെങ്കിലും സത്യത്തിനു
സഞ്ചരിക്കാന്‍ പ്രപഞ്ചത്തിനു സമയങ്ങളില്ല......
No comments:
Post a Comment