Friday, January 15, 2010

പ്രണയം

ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഒരേ മുത്തുകളായ്‌, പ്രണയത്തിന്‍റെ ഒറ്റ മാലയായ്‌ അവര്‍ കോര്കപ്പെട്ടു. പ്രണയം അനന്തമെന്നും അതില്‍ കാലമേറെ ചെറുതെന്നും പറഞ്ഞു അവര്‍ സന്ധ്യകളുടെ വര്നങ്ങളിലലിഞ്ഞു
പിന്നെ കണ്ടപ്പോല്‍ വസന്തങ്ങള്‍്ക്ക് സുഗന്ധം പോരെന്നും സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നും സന്ധ്യകള്‍ക്ക് നിറം പോരെന്നും പറഞ്ഞു അസ്തമയ സുര്യനോട് പിണങ്ങി താല്‍കാലികമായി അവര്‍ പിരിഞ്ഞു .
മറ്റൊരു സന്ധ്യ, മറ്റൊരു കൂടിക്കാഴ്ചയില്‍ അവര്‍ പരസ്പരം, കണ്ണുകളില്‍ മടുപ്പിന്‍റെ നിഴല്‍ചിത്രങ്ങള്‍ കണ്ടു. അപ്പോള്‍ അനന്തമായ പ്രണയം കാലത്തിന്‍റെ ഇരുളും വെളിച്ചവും താണ്ടി ഒരുപാടു പിറകോട്ടു പോയി. ഒടുവില്‍ സന്ധ്യയുടെ അവസാന വെട്ടത്തോടൊപ്പം അവരുടെ കണ്ണുകളില്‍ പ്രണയത്തിന്റെ ഒടുവിലത്തെ വര്‍ണങ്ങളും മാഞ്ഞു....

No comments:

Post a Comment