തുളുംബിത്തെരിച്ച ഗദ്ഗങ്ങള്‍ അക്ഷരങ്ങള്‍ക്കും വരികള്‍ക്കും രൂപഭാവങ്ങള്‍ നല്‍കി മുന്നിലൂടെ ഒഴുകി നീങ്ങിയപ്പോള്‍ അകത്തളങ്ങളില്‍ അരങ്ങേറിയ അനുഭൂതികള്‍
വിശാദത്തിന്റെതായിരുന്നില്ല, മറിച്ച് എവിടെയോ വെച്ച് കൊഴിഞ്ഞു വീണ നൊമ്പരങ്ങളെ പെറുക്കിയെടുത്തു എന്തിനോ വേണ്ടി ദാഹിച്ച വേഴാമ്പലിന്റെ ചിറകടിയായിരുന്നു മനസ്സില്‍ തുടികൊട്ടിയത്.....
ആത്മാവില്‍ അടിഞ്ഞുകൂടുന്ന വേദനകള്‍ അനുഭൂതികള്‍ ആക്കി മാറ്റാന്‍ കഴിയുന്ന അറിവിന്റെ നീര്‍പോളകള്‍ നയ്മിഷികങ്ങലാനെങ്കിലും ആ നീര്‍പോലകള്‍ക്കുള്ള സൌന്ദര്യം അവര്‍ണനീയമാണ്, പലര്‍ക്കും കാണാന്‍ കഴിയാത്ത ആ സുന്ദര ബിന്ദുക്കളെ സംതൃപ്തിയുടെ മനസ്സോടെ നോക്കി നിര്‍വൃതി കൊള്ളാന്‍ കഴിയുക ..
കൊഴിഞ്ഞു വീണതെല്ലാം വസന്തങ്ങളായിരുന്നു എന്നാ തോന്നല്‍ യാദ്രിശ്ചികമല്ല, 'ഇന്നലെകളില്‍' നിന്നല്ലേ 'ഇന്നിന്റെ' തുടക്കം, 'ഇന്ന്' അസ്തമിച്ചാലല്ലേ 'നാളത്തെ' പ്രഭാതം, അതുവഴി കോര്‍ത്തിണക്കപ്പെടുന്ന ബന്ധങ്ങള്‍
പുതിയ ബന്ധനങ്ങള്‍ക്ക് വേണ്ടി വഴി മാറി കൊണ്ടിരിക്കുന്നതും കാലത്തിന്റെ കളിവെള്ളം പോലെ ആടിയും ഉലഞ്ഞും ആയിരിക്കും......
ഹോമാഗ്നിയില്‍ എരിഞ്ഞടങ്ങുന്ന ഹോമാദ്രവ്യങ്ങള്‍ ആര്‍ക്കോ വേണ്ടി വേദനതിന്നുന്നു, സ്വയം എരിഞ്ഞടങ്ങിയ ആ വേദന അന്ന്യര്‍ക്കു വേണ്ടി സൃഷ്ടിച്ചുകൊടുക്കുന്ന അനുഭൂതിയെകുറിച്ച് ചിന്തിക്കാനല്ലല്ലോ ഹോമാദ്രവ്വ്യത്തെ
പഠിപ്പിക്കുന്നത്, എവിടെയോ വെച്ച് എന്നോ കുറിക്കപ്പെട്ട കര്‍മപരമ്പരകള്‍ അനുഭവിച്ചു തീര്‍ക്കുമ്പോള്‍ ആത്മസംതൃപ്തി....
No comments:
Post a Comment