Wednesday, May 4, 2011

കര്‍മ്മങ്ങളുടെ നീണ്ട ഇടനാഴികളില്‍ സന്ധ്യ ഇരുളിന്റെ ഈറന്മിഴികളെ തഴുകിയുണര്‍ത്തിയപ്പോള്‍
ഇളം മനസ്സിന്റെ തന്ത്രികളില്‍ സൃഷ്ടിക്കപ്പെട്ട ശോകസ്വരം, തേങ്ങലുകള്‍ക്കു നിറം പകര്‍ന്നെങ്കില്‍
ക്ഷമിക്കുക, എന്റെ നിശ്വാസങ്ങള്‍ കേള്‍ക്കാന്‍ ആരുമില്ലങ്കില്‍ അത് മനസ്സിലാക്കാന്‍ ആരുണ്ടാകും...
ഇന്നും ഇന്നലെയും തമ്മിലുള്ള അകലം അളക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമായിരുന്നെങ്കില്‍, അതിന്റെ അര്‍ഥം അവിടെവെച്ചു തന്നെ പൂര്‍ണമാകുമായിരുന്നല്ലോ,
അനുഭവങ്ങളെല്ലാം അറിവാണ്, ആ അറിവ് സംസ്കാരവുമായി ഇഴുകിചേരുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന വ്യക്തിത്വം വികലമാകുന്നതിന്റെ ഉത്തരവാദി, ഇഴുകിച്ചേര്‍ന്ന സംസ്കാരമായിരിക്കും. നന്മയും തിന്മയും നമ്മുടെ മുന്നില്‍ നിലനില്‍ക്കുന്നിടത്തോളം കാലം
അത് തിരിച്ചറിയാനുള്ള ആകാംക്ഷയും നിലനില്‍ക്കും......
ആയിരങ്ങള്‍ക്ക് അകലെയാണ് നാമിരിക്കുന്നതെങ്കിലും സത്യത്തിനു
സഞ്ചരിക്കാന്‍ പ്രപഞ്ചത്തിനു സമയങ്ങളില്ല......

Monday, October 4, 2010

തുളുംബിത്തെരിച്ച ഗദ്ഗങ്ങള്‍ അക്ഷരങ്ങള്‍ക്കും വരികള്‍ക്കും രൂപഭാവങ്ങള്‍ നല്‍കി മുന്നിലൂടെ ഒഴുകി നീങ്ങിയപ്പോള്‍ അകത്തളങ്ങളില്‍ അരങ്ങേറിയ അനുഭൂതികള്‍
വിശാദത്തിന്റെതായിരുന്നില്ല, മറിച്ച് എവിടെയോ വെച്ച് കൊഴിഞ്ഞു വീണ നൊമ്പരങ്ങളെ പെറുക്കിയെടുത്തു എന്തിനോ വേണ്ടി ദാഹിച്ച വേഴാമ്പലിന്റെ ചിറകടിയായിരുന്നു മനസ്സില്‍ തുടികൊട്ടിയത്.....
ആത്മാവില്‍ അടിഞ്ഞുകൂടുന്ന വേദനകള്‍ അനുഭൂതികള്‍ ആക്കി മാറ്റാന്‍ കഴിയുന്ന അറിവിന്റെ നീര്‍പോളകള്‍ നയ്മിഷികങ്ങലാനെങ്കിലും ആ നീര്‍പോലകള്‍ക്കുള്ള സൌന്ദര്യം അവര്‍ണനീയമാണ്, പലര്‍ക്കും കാണാന്‍ കഴിയാത്ത ആ സുന്ദര ബിന്ദുക്കളെ സംതൃപ്തിയുടെ മനസ്സോടെ നോക്കി നിര്‍വൃതി കൊള്ളാന്‍ കഴിയുക ..
കൊഴിഞ്ഞു വീണതെല്ലാം വസന്തങ്ങളായിരുന്നു എന്നാ തോന്നല്‍ യാദ്രിശ്ചികമല്ല, 'ഇന്നലെകളില്‍' നിന്നല്ലേ 'ഇന്നിന്റെ' തുടക്കം, 'ഇന്ന്' അസ്തമിച്ചാലല്ലേ 'നാളത്തെ' പ്രഭാതം, അതുവഴി കോര്‍ത്തിണക്കപ്പെടുന്ന ബന്ധങ്ങള്‍
പുതിയ ബന്ധനങ്ങള്‍ക്ക് വേണ്ടി വഴി മാറി കൊണ്ടിരിക്കുന്നതും കാലത്തിന്റെ കളിവെള്ളം പോലെ ആടിയും ഉലഞ്ഞും ആയിരിക്കും......
ഹോമാഗ്നിയില്‍ എരിഞ്ഞടങ്ങുന്ന ഹോമാദ്രവ്യങ്ങള്‍ ആര്‍ക്കോ വേണ്ടി വേദനതിന്നുന്നു, സ്വയം എരിഞ്ഞടങ്ങിയ ആ വേദന അന്ന്യര്‍ക്കു വേണ്ടി സൃഷ്ടിച്ചുകൊടുക്കുന്ന അനുഭൂതിയെകുറിച്ച് ചിന്തിക്കാനല്ലല്ലോ ഹോമാദ്രവ്വ്യത്തെ
പഠിപ്പിക്കുന്നത്‌, എവിടെയോ വെച്ച് എന്നോ കുറിക്കപ്പെട്ട കര്‍മപരമ്പരകള്‍ അനുഭവിച്ചു തീര്‍ക്കുമ്പോള്‍ ആത്മസംതൃപ്തി....
വിടരുന്ന പ്രഭാതവും,കൊഴിയുന്ന പ്രദോഷവും നിരന്തരം പുതുക്കിപ്പണിയുന്ന കാലം ഉച്ചചൂടിന്റെ അസഹ്യതയില്‍ പലപ്പോഴും പരിഭവിക്കുന്നുണ്ടാവും,
നട്ടുച്ചയില്‍ അനുഭവപ്പെടുന്ന അസഹ്യത പ്രഭാതത്തിന്റെ പരിമളത്തെകുറിച്ചോ പ്രദോഷത്തിന്റെ വാടിയ ന്യര്‍മ്മല്ല്യത്തെക്കുറിച്ചോ ചിന്തിക്കാന്‍ തയ്യാറാകാതിരിക്കുന്നത് സ്വയം അറിയാന്‍ കഴിയാത്ത അല്പത്വം ഒന്നുകൊണ്ടു മാത്രമാണല്ലോ..

നിര്‍ജീവമായ പ്രകൃതി സ്വന്തം കണ്ണുനീരുകൊണ്ട് നനവാര്‍ന്ന ശേഷമാണല്ലോ സജീവമാകുന്നത്, എന്തൊരു വിരോധാഭാസം!ആ പ്രകൃതിയുടെ
ഉഞ്ഞാലാട്ടത്തില്‍ കൊഴിഞ്ഞു വീഴുന്ന മുല്ലപ്പൂക്കളെപറ്റി പ്രകൃതിക്കറിയാം എങ്കിലും ആ പ്രകൃതി അവിടെ നിസ്സംഗത പാലിക്കുന്നത് അതിലും അത്ഭുതകരമായ ഒരു പ്രക്രിയ....

Wednesday, March 24, 2010

അരയാലിലകള്‍ അഷ്ടപതി പാടും,
അമ്പല പറമ്പിലെ നടയിലന്നു നീ,
ആദ്യമായ് ചൊല്ലിയതോര്‍മയുണ്ടോ
അഴകേ നിന്‍ പ്രണയത്തിന്‍ താളമല്ലേ
അരയാലിലകള്‍ ഉതിര്‍ത്തതെന്നു....

അകലെ നിന്നെത്തിയ പുതുമഴയില്‍
അറിയാതെ നമ്മള്‍ നനഞ്ഞനേരം,
അരികത്തിരുന്നു നീ ചൊല്ലിയല്ലോ
അകതാരിലാണല്ലോ ആ മഴ പെയ്തതെന്നു
അഴകേ നിന്‍ പ്രണയ മഴയായിരുന്നു ....

അകലെ സായം സന്ധ്യ ചായും നേരം
അമ്പരം ചുംബിച്ച നിറങ്ങള്‍ നോക്കി ,
അന്നെന്‍ കാതില്‍ ചൊല്ലിയല്ലോ
ആ വര്നരെനുകള്‍ പടര്ന്നതെന്‍ നെഞ്ചിലെന്നു
അത് നിന്‍ പ്രണയത്തിന്‍ നിറങ്ങള്‍ എന്നും ....

ഒടുവിലൊരു യാത്രാമൊഴിയുടെ നോവുമായ് ,
ഒരുനാളില്‍ നീ വന്നു നിറഞ്ഞ മിഴികളോടെ
ഓമനിച്ചു നിന്നെ അരികില്‍ ചേര്‍ത്ത്
ഉടഞ്ഞത് നിന്റെ ആ വളകളല്ല , ഇതുവരെ
പ്രണയം നിറഞ്ഞ നിന്‍ ഹൃദയമാണ് ....

Saturday, January 23, 2010

Friday, January 15, 2010

പ്രണയം

ആദ്യം കണ്ടുമുട്ടിയപ്പോള്‍ ഒരേ മുത്തുകളായ്‌, പ്രണയത്തിന്‍റെ ഒറ്റ മാലയായ്‌ അവര്‍ കോര്കപ്പെട്ടു. പ്രണയം അനന്തമെന്നും അതില്‍ കാലമേറെ ചെറുതെന്നും പറഞ്ഞു അവര്‍ സന്ധ്യകളുടെ വര്നങ്ങളിലലിഞ്ഞു
പിന്നെ കണ്ടപ്പോല്‍ വസന്തങ്ങള്‍്ക്ക് സുഗന്ധം പോരെന്നും സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥമില്ലെന്നും സന്ധ്യകള്‍ക്ക് നിറം പോരെന്നും പറഞ്ഞു അസ്തമയ സുര്യനോട് പിണങ്ങി താല്‍കാലികമായി അവര്‍ പിരിഞ്ഞു .
മറ്റൊരു സന്ധ്യ, മറ്റൊരു കൂടിക്കാഴ്ചയില്‍ അവര്‍ പരസ്പരം, കണ്ണുകളില്‍ മടുപ്പിന്‍റെ നിഴല്‍ചിത്രങ്ങള്‍ കണ്ടു. അപ്പോള്‍ അനന്തമായ പ്രണയം കാലത്തിന്‍റെ ഇരുളും വെളിച്ചവും താണ്ടി ഒരുപാടു പിറകോട്ടു പോയി. ഒടുവില്‍ സന്ധ്യയുടെ അവസാന വെട്ടത്തോടൊപ്പം അവരുടെ കണ്ണുകളില്‍ പ്രണയത്തിന്റെ ഒടുവിലത്തെ വര്‍ണങ്ങളും മാഞ്ഞു....

Tuesday, January 12, 2010

It's Me